കോട്ടയം നഗരമധ്യത്തില്‍ തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കോട്ടയം നഗരമധ്യത്തില്‍ തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോട്ടയം: കോട്ടയം ടി.ബി. ജങ്ഷനിലെ നാലുനില കെട്ടിടത്തിനുളളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിൽ മുറിവേറ്റ പാടുണ്ട്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് രക്തക്കറകളുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പോലീസ്. നിർമാണം നടക്കുന്ന കെട്ടിടത്തിനുളളിലാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ ഒൻപതേകാലോടെ പണിക്കായി ഇവിടെയെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തിൽ പണിക്കെത്തിയിരുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. Content Highlight: Man found dead in kottayam


from mathrubhumi.latestnews.rssfeed http://bit.ly/2IzY7YS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages