ശ്രീനഗർ: പുൽവാമ ആക്രമണത്തിന് പിന്നാലെ തിരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലായി ജമ്മു-ശ്രീനഗർ ഹൈവേയിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കുന്നതിനാണ് ഹൈവേയിൽ പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. ഏപ്രിൽ ഏഴുമുതൽ മെയ് 31 വരെയാണ് വിലക്കേർപ്പെടുത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈനികർക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതേത്തുടർന്നാണ് പൊതുഗതാഗതത്തിന് വിലക്കേർപ്പെടുത്തിയതെന്ന് സുരക്ഷാവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജമ്മു കശ്മീരിലെലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ആറിന് അവസാനിക്കും. Content Highlights:Government reviewing Jammu-Srinagar highway ban
from mathrubhumi.latestnews.rssfeed http://bit.ly/2v8C4jR
via
IFTTT
No comments:
Post a Comment