അമ്മയുടെ മര്‍ദനമേറ്റ കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

അമ്മയുടെ മര്‍ദനമേറ്റ കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: മാതാവിന്റെ ക്രൂരമർദനത്തിനിരയായി ചികിത്സയിൽ കഴിയുന്ന മൂന്നര വയസുകാരന്റെ ചികിത്സാ ചെലവ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് കുറ്റ സമ്മതം നടത്തി. കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയാണുള്ളത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാനും കുറ്റർക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. വധശ്രമത്തിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ മൂന്നുവയസുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുക്കളയിലെ മേശയിൽ നിന്ന് കുട്ടി താഴേക്ക് വീഴ്ന്നാണ് അപകടമുണ്ടായതെന്നാണ് കുട്ടിയുടെ പിതാവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. Content Highlights: Three year old child continues in serious, state government taking care of him, says minister K K Shailaja


from mathrubhumi.latestnews.rssfeed http://bit.ly/2Pe0iCy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages