കൊച്ചി: മൂന്നര വയസുകാരൻ പരിക്കേറ്റത് മർദനത്തെ തുടർന്നാണെന്ന് അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. മാതാപിതാക്കളെ കേരളത്തിലേക്ക് കൊണ്ടു വന്ന ഏജന്റുമാരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിയും അച്ഛൻ പശ്ചിമ ബംഗാൾ സ്വാദേശിയുമാണ്. ഒരു വർഷം മുമ്പാണ് കുട്ടിയും അമ്മയും നാട്ടിലെത്തിയത്. ജുവനൈൽ ജസ്റ്റിസ് 75, ഐപിസി 307 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ്. ഏലൂർ സി.ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെട്ടിടത്തിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവേറ്റ പാടുകൾക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. അതേ സമയം ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. Content Highlight: 3 years old boy incritical; police begins enquiry
from mathrubhumi.latestnews.rssfeed http://bit.ly/2KPi8xp
via
IFTTT
No comments:
Post a Comment