'നെഹ്റു എങ്ങാനും എടുത്തോ എന്തോ'- ഡിഗ്രി 'കുറഞ്ഞ' സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

'നെഹ്റു എങ്ങാനും എടുത്തോ എന്തോ'- ഡിഗ്രി 'കുറഞ്ഞ' സ്മൃതി ഇറാനിയെ ട്രോളി ഷാഫി പറമ്പില്‍

ന്യൂഡൽഹി: ബിരുദ വിദ്യാഭ്യാസം ഇല്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ. ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നൽകിയ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ, ബിരുദ പഠനത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ലെന്നും പ്ലസ് ടു ആണ് വിദ്യാഭ്യാസയോഗ്യതഎന്നുമാണ് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നത്. തനിക്ക് ബിരുദമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന സ്മൃതി ഇറാനിയുടെ നിലപാടു മാറ്റമാണ് ട്രോളുകൾക്ക് ഇടയാക്കിയിരിക്കുന്നത്. സ്മൃതി ഇറാനിയെ പരിഹസിച്ച്ഷാഫി പറമ്പിൽ എംഎൽഎ ഇട്ടഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലായിട്ടുണ്ട്. ഡേയ്.. മന്ത്രി ആയിരുന്നടെയ് മന്ത്രി.. തിരക്കിന്നിടയിൽ എവിടേലും വെച്ച് കളഞ്ഞ് പോയതാവും.. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും +2 ആവോ? ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ- എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദിയാണ് സ്മൃതി ഇറാനിയ്ക്കെതിരെയുള്ള പരിഹാസങ്ങൾക്ക് തുടക്കംകുറിച്ചത്. സ്മൃതി ഇറാനി അഭിനയിക്കുന്ന പുതിയ സീരിയൽ വരുന്നുണ്ടെന്നും ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ ഥീ എന്നാണ് അതിന്റെ പേരെന്നും പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പത്രസമ്മേളനം. ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ എന്ന സ്മൃതി ഇറാനി മുൻപ് അഭിനയിച്ച സീരിയലിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇത്. ഈ സീരിയലിന്റെ ടൈറ്റിൽ ഗാനത്തിന്റെ പാരഡി പാടിക്കൊണ്ടായിരുന്നു പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം. ക്വാളിഫിക്കേഷന്റെ രൂപം മാറുന്നു. പുതിയ പുതിയ രൂപങ്ങളിൽ ചെറുതായിവരുന്നു. ഒരു ഡിഗ്രി വരുന്നു, ഒരു ഡിഗ്രി പോകുന്നു, വരുന്ന പത്രികയും പുതിയതാണല്ലോ- എന്നായിരുന്നു അവർ പാടിയ പാരഡി ഗാനം. പ്രിയങ്കാ ചതുർവേദിയുടെ പരിഹാസം സോഷ്യൽ മീഡിയ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. Terrible singing but correct messaging I hope 😝 https://t.co/RqgdMvkpWT — Priyanka Chaturvedi (@priyankac19) April 12, 2019 തനിക്ക് യേൽ സർവകലാശാലയിൽനിന്ന് ബിരുദം ഉണ്ടെന്നായിരുന്നു മുൻപ് സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത്. എന്നൽ ഇത് സത്യമല്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി കോണുകളിൽനിന്ന് വിമർശനങ്ങളുയർന്നിരുന്നു. 2004ൽ ചാന്ദ്നി ചൗക്കിൽനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്മൃതി ഇറാനി ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരുന്നു എന്നായിരുന്നു സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരുന്നത്. 2014ൽ അമേഠിയിൽ മത്സരിക്കുന്നതിനായി നൽകിയ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ 1994ൽ വിദൂര വിദ്യാഭ്യാസം വഴി ബികോം പഠനം പൂർത്തിയാക്കിയെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ വ്യാഴാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് 1991-ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993 സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി എന്നാണ്. 1994-ൽ ഡൽഹി യൂണിവേഴ്സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. Content Highlights:Shafi Parambil Attacks Smriti Irani's Degree, lok sabha election, Amethi


from mathrubhumi.latestnews.rssfeed http://bit.ly/2KsVTwZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages