സിവില്‍ സര്‍വീസിനായി സോഷ്യല്‍ മീഡിയയ്ക്ക് അവധി കൊടുത്തത് രണ്ട് വര്‍ഷം, റിസള്‍ട്ട് വന്നപ്പോള്‍ 14-ാം റാങ്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

സിവില്‍ സര്‍വീസിനായി സോഷ്യല്‍ മീഡിയയ്ക്ക് അവധി കൊടുത്തത് രണ്ട് വര്‍ഷം, റിസള്‍ട്ട് വന്നപ്പോള്‍ 14-ാം റാങ്ക്

ഹരിയാനയിലെ റോതക് സ്വദേശി അങ്കിത ചൗധരി സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 14-ാം റാങ്കാണ് സ്വന്തമാക്കിയത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അങ്കിതയെന്നു പിതാവ് പറയുന്നു. എന്നാല്‍ ഇന്ന് കൗമാരക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്. ഇത്തരക്കാര്‍ക്ക് അങ്കിതയെ മാതൃകയാക്കാം.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി അങ്കിത രണ്ടു വര്‍ഷമാണ് സോഷ്യല്‍ മീഡിയക്ക് അവധി കൊടുത്തത്. ഫെയ്ബുക്കും വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഒരു കോണിലേക്ക് നീക്കി വെച്ചാണ് ഈ തിളക്കമാര്‍ന്ന വിജയം അങ്കിത നേടിയത്. റോതക്കിലെ ഇന്‍ഡസ് പബ്ലിക് സ്‌കൂള്‍, ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ്, ഐഐടി ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു അങ്കിതയുടെ പഠനം. രണ്ടാം വട്ട പരിശ്രമത്തിനൊടുവിലാണ് അങ്കിത ഈ നേട്ടം കൈവരിക്കുന്നത്.

പുസ്തക വായനയും ഡിസ്‌കവറി ചാനല്‍ കാണലുമാണ് അങ്കിതയുടെ ഇഷ്ട വിനോദങ്ങള്‍. റോതക്കിലെ ഒരു പഞ്ചസാര മില്ലില്‍ അക്കൗണ്ടന്റ് ആണ് അങ്കിതയുടെ പിതാവ് സത്യവാന്‍. അമ്മ നാലു വര്‍ഷം മുന്‍പു വാഹനാപകടത്തില്‍ മരണപ്പെട്ടു.



from mangalam.com http://bit.ly/2G8Oj5b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages