തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസിന് ഉടൻ വിശദീകരണ നൽകാനും പ്രേമചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശുവണ്ടി ഫാക്ടറികളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രൻ നടത്തിയ പ്രസംഗത്തിനെതിരെ എൽ.ഡി.എഫ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രസംഗം. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കളക്ടർക്ക് പരാതി നൽകിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ജില്ലാവരണാധികാരിക്ക് ഉടൻ വിശദീകരണം നൽകുമെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. content highlights:EC Sends Notice To NK Premachandran For Hurting Religious Sentiments In Speech
from mathrubhumi.latestnews.rssfeed http://bit.ly/2IyJAg9
via
IFTTT
No comments:
Post a Comment