തമിഴ്‌നാടിനെ നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

തമിഴ്‌നാടിനെ നാഗ്പൂരില്‍ നിന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാഗ്പൂരില്‍ നിന്ന് തമിഴ്‌നാടിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ എന്‍.ഡി.എ സഖ്യത്തിലാണ് മത്സരിക്കുന്നത്. അതിലൂടെ തമിഴ്‌നാടിനെ ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് നിയന്ത്രിക്കുന്നുവെന്ന വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഡി.എം.കെ സഖ്യത്തിലാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്.

ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 2021ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്യും. കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം ജനങ്ങളുടെ സഖ്യമാണ്. രണ്ട് പാര്‍ട്ടികളും നീതിയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും ഡി.എം.കെ സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഏപ്രില്‍ 19ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എം.എല്‍.എമാര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും.

സര്‍ക്കാര്‍ ജോലികളിലും നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം രാഹുല്‍ ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.



from mangalam.com http://bit.ly/2DaIlQO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages