അബുദാബി: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് തറക്കല്ലിടുന്ന പൂജകൾ ആരംഭിച്ചു. ശനിയാഴ്ച കാലത്തു എട്ടു മണിക്കാണ് ചടങ്ങുകൾ തുടങ്ങിയത് ശിലാസ്ഥാപന ചടങ്ങിൽ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അബുദാബി-ദുബായ് പാതയിൽ അബു മുറൈഖയിലാണ് മധ്യ പൂർവ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്. യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. പൂജയിൽ പങ്കെടുക്കാൻ നിരവധി ആളുകളെത്തി.
from mathrubhumi.latestnews.rssfeed http://bit.ly/2Doravc
via
IFTTT
No comments:
Post a Comment