മെക്‌സിക്കോ സിറ്റി: വെള്ളിയാഴ്ച രാത്രി മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ ഒരു കുഞ്ഞ് ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു. ആഘോഷപാര്‍ട്ടിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. കിഴക്കന്‍ മെക്‌സിക്കോയിലെ വെരക്രൂസില്‍ അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്.
ഒരു കുടുംബ സംഗമത്തിന് നടത്തി ആഘോഷപാര്‍ട്ടിയിലേക്ക് അക്രമി സംഘം കയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് പുരുഷന്മാരും അഞ്ചു സ്ത്രീകള്‍ ഒരു കുഞ്ഞ് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍, വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.
from mangalam.com http://bit.ly/2IMc7Pd
via IFTTT
No comments:
Post a Comment