മാനന്തവാടി: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി ബിജെപിക്കും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി. അതേ സമയം രാഹുലിന്റെ ചുവട് പിടിച്ച് സംസ്ഥാന സർക്കാരിനെതിരെയോ ഇടതുപക്ഷത്തിനെതിരെയോ നേരിയ വിമർശനം പോലും നടത്താൻ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളേയും നടപ്പാക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേയും അക്കമിട്ട് വിവരിച്ചും രാഹുലുമൊത്തുള്ള ചെറുപ്പക്കാലത്തെ ഓർമകൾ പങ്കുവെച്ചും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ പുകഴ്ത്തിയുമായിരുന്നു പ്രിയങ്കയുടെ പ്രസംഗം. സമത്വത്തിനും തുല്യതക്കും വലിയ പ്രാധാന്യം നൽകി കൊണ്ടാണ് തന്റെ സഹോദരന്റെ പ്രവർത്തനം. അക്രമവും അസമത്വവും രാഹുൽ ഇഷ്ടപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. കർഷകരേയും ആദിവാസികളേയും സാധാരണക്കാരേയും മോദി സർക്കാർ വഞ്ചിച്ചു. നോട്ട് നിരോധനം നടത്തി സമ്പദ്ഘടനയെ തകർത്തു. അഞ്ച് വർഷം കൊണ്ട് രാജ്യത്തെ വിഭജിച്ച് ഇല്ലാതാക്കാനാണ് ശ്രമിച്ചത്. കേരളമെന്നും തമിഴ്നാടെന്നും ഉത്തർപ്രദേശെന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു. രാജ്യം എന്തിന് വേണ്ടി നിലകൊണ്ടോ അതില്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ചില വ്യക്തികൾക്ക് വേണ്ടി മാത്രമായി ഭരണമെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനകീയ പദ്ധതികൾ ബിജെപി ഇല്ലാതാക്കി. രാഹുൽ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവൻ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുൽ ആഴത്തിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവൽക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാൾ ഹിന്ദുത്വത്തിന്റെ ധർമ്മത്തെ കുറിച്ച് രാഹുലിനറിയാമെന്നും പ്രിയങ്ക പറഞ്ഞു. Content Highlights:priyanka gandhi in wayanad, rahul gandhi election campaign
from mathrubhumi.latestnews.rssfeed http://bit.ly/2VYBAJc
via
IFTTT
No comments:
Post a Comment