കണ്ണൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ നഥാനു ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിയാണ്. ഇന്നലെ കണ്ണൂരില്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന വിവരം അറിഞ്ഞപ്പോള്‍ കാണാനായി എത്തി നിരാശനായി മടങ്ങിയ ഏഴുവയസുകാരന്‍ നാഥനെ നേരിട്ട് ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ കാണാനാകാതെ വാവിട്ടു കരയുന്ന നാഥന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് നഥാനെ തേടി കൊണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുലിന്റെ ഫോണ്‍ എത്തുന്നത്.
കോഴിക്കോട് രാഹുലെത്തിയപ്പോള്‍ നഥാനു കാണാന്‍ സാധിച്ചില്ല. ഇതിനു പിന്നാലെയാണ് രാഹുല്‍ കണ്ണൂരിലെത്തുന്ന വാര്‍ത്തറിഞ്ഞത്. മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തളിപ്പറമ്പില്‍ നിന്നു കണ്ണൂരിലെത്തുകയായിരുന്നു അമ്മ സ്മിതയും അച്ഛന്‍ സന്തോഷും. എന്നാല്‍ അവിടേയും നഥാനു നിരാശയായിരുന്നു. അതീവ സുരക്ഷയൊരുക്കിയിരിക്കുന്ന കണ്ണൂരിലെ വേദിയിലെത്താന്‍ നഥാനു സാധിച്ചില്ല. തുടര്‍ന്നു വാവിട്ടു കരഞ്ഞുകൊണ്ട് മടങ്ങുന്ന നഥാന്റെ വിഡിയോ അമ്മ സ്മിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. സംഭവം കോണ്‍ഗ്രസ്സ്് നേതൃത്വം അറിഞ്ഞതോടെയാണ് ആ ബാലനെ തേടി രാഹുലിന്റെ വിളി എത്തുന്നത്.
ശ്വാസം മുട്ടലിന്റെ ബുദ്ധിമുട്ടുള്ള മകന്റെ കരച്ചില്‍ കണ്ട വിഷമം കൊണ്ടാണ് ഫേസ്ബുക്കില്‍ നഥാന്റെ ചിത്രം സഹിതം പോസ്റ്റിട്ടതെന്ന് അമ്മ സ്മിത പറയുന്നു. രാഹുലിന്റെ ഓഫീസില്‍ നിന്നു കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ വിളിച്ചു നഥാന്റെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചു. കൂടാതെ നാളെ വയനാട്ടിലെത്തുന്ന പ്രിയങ്കഗാന്ധി കണ്ണൂര്‍ വിമാന താവളത്തിലിറങ്ങുമ്പോള്‍ നഥാനെ കാണാനുള്ള സൗകര്യമൊരുക്കാമെന്നും ഡി.സി.സി പ്രസിഡന്റു പറഞ്ഞിട്ടുണ്ട്.
ഇനി രാഹുല്‍ കേരളത്തിലെത്തുമ്പോള്‍ നേരിട്ടുകാണാമെന്നും രാഹുല്‍ വാക്കുകൊടുത്തതായി നഥാന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണാനായില്ലെങ്കിലും അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നഥാന്‍ ഇപ്പോള്‍.
from mangalam.com http://bit.ly/2UsLDVh
via IFTTT
No comments:
Post a Comment