ന്യൂഡൽഹി:കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക കോൺഗ്രസ് വിട്ടത്. കഴിഞ്ഞ ദിവസം പാർട്ടിക്കെതിരെ ഇവർ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ കോൺഗ്രസ് വിട്ടതായി പ്രിയങ്ക ചതുർവേദി പരസ്യമായി പറഞ്ഞിട്ടില്ല. അതേസമയം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് വക്താവ് എന്നതിന് പകരം ബ്ലോഗർ എന്നാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എഐസിസി മാധ്യമ വിഭാഗത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഇവർ പുറത്തുപോയി. Deeply saddened that lumpen goons get prefence in @incindia over those who have given their sweat&blood. Having faced brickbats&abuse across board for the party but yet those who threatened me within the party getting away with not even a rap on their knuckles is unfortunate. https://t.co/CrVo1NAvz2 — Priyanka Chaturvedi (@priyankac19) April 17, 2019 തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിലുള്ള ശക്തമായ പ്രതിഷേധവും എതിർപ്പും അറിയിച്ച് പ്രിയങ്ക ചതുർവേദി കോൺഗ്രസ് നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവർത്തകരെ തിരിച്ചെടുത്തതെന്നാണ് കോൺഗ്രസ് പറഞ്ഞത്. ഇതിൽ തനിക്ക് കടുത്ത ദുഃഖമുണ്ടെന്നും അവർ ട്വിറ്ററിൽ പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി നിരവധി വിമർശനങ്ങളും അപമാനവും താനും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അതുപരിഗണിക്കാതെ തന്നെ അപമാനിച്ച ആളുകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിലുള്ള അതൃപ്തിയാണ് ട്വിറ്ററിലൂടെ പ്രിയങ്ക ചതുർവേദി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രിയങ്ക ചതുർവേദി കോൺഗ്രസിൽ നിന്ന് രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ വരുന്നത്. രാജിവെച്ചതായി പ്രിയങ്ക ചതുർവേദി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. ടോം വടക്കന് പിന്നാലെ മറ്റൊരു ദേശീയ വക്താവുകൂടി കോൺഗ്രസ് വിടുകയാണ്. കോൺഗ്രസ് വിട്ട് ടോം വടക്കൻ ബിജെപിയിലേക്ക് ചുവടുമാറ്റിയിരുന്നു. Content Highlights:Congress Spock person Priyanka Chaturvedi quit party
from mathrubhumi.latestnews.rssfeed http://bit.ly/2GvvCKm
via
IFTTT
No comments:
Post a Comment