തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം സി.പി.എം. സ്പോൺസർ ചെയ്തതാകാമെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ. കേസ് അന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി.പി. സെൻകുമാർ വെളിപ്പെടുത്തി. സർവ്വീസ് സ്റ്റോറിയായ എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തിലാണ് മുൻ ഡി.ജി.പി.യുടെ വെളിപ്പെടുത്തൽ. സി.പി.എമ്മിലെ കണ്ണൂർ വിഭാഗവുമായി പോലീസ് സേനയിലെ പലർക്കും ബന്ധമുണ്ടെന്നും ഷുക്കൂർ വധക്കേസിൽ ശരിയായ രീതിയിൽ അന്വേഷണമുണ്ടായില്ലെന്നും സെൻകുമാർ സർവ്വീസ് സ്റ്റോറിയിൽ പറയുന്നു. ഡി.ജി.പി. ജേക്കബ് തോമസിനെതിരേയും ലോക്നാഥ് ബെഹ്റക്കെതിരേയും എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങിനെതിരെയും എന്റെ പോലീസ് ജീവിതത്തിൽ പരാമർശമുണ്ട്. ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നാണ് സെൻകുമാറിന്റെ പരാമർശം. തനിക്കെതിരായ കേസുകൾക്ക് പിന്നിൽ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ വീണ്ടും ഡി.ജി.പി.യാകുന്നത് തടയാൻ ലോക്നാഥ് ബെഹ്റ ശ്രമിച്ചു. ചാരക്കേസിൽ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാൻ കഴിയില്ലെന്നും നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാൾ സത്യം പുറത്തുവരുമെന്നും ടി.പി. സെൻകുമാർ സർവ്വീസ് സ്റ്റോറിയിൽ പറയുന്നുണ്ട്. Content Highlights:TP Senkumar reveals about major incidents through his service story my police life
from mathrubhumi.latestnews.rssfeed http://bit.ly/2GvIHTW
via
IFTTT
No comments:
Post a Comment