ബെംഗളൂരു: വരുന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ വിജയിച്ച് രാഹുൽഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കിൽ താൻ അദ്ദേഹത്തിന്റെ അരുകിലിരിക്കുമെന്ന് മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ. കർണാടകയിലെ തുംകൂർ മണ്ഡലത്തിൽ നിന്നും ജെഡിഎസ് സ്ഥാനാർഥിയായി ലോക്സഭയിലേക്ക് ജനവിധി തേടുകയാണ് ദേവ ഗൗഡ. തനിക്ക് പ്രധാനമന്ത്രിയാകാൻ താത്പര്യമില്ലെന്നും എന്നാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടാൻ അദ്ദേഹം തയാറായത്. ഞാൻ മൂന്ന് വർഷം മുൻപാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലായെന്ന് പ്രഖ്യാപിച്ചത്. ഇത്തവണ പല ഭാഗത്തുനിന്നുമുണ്ടായിട്ടുള്ള സമ്മർദ്ദത്തെ തുടർന്നാണ് സ്ഥാനാർഥിത്വം സ്വീകരിച്ചത്. എനിക്ക് മറച്ചുവെയ്ക്കാൻ ഒന്നുമില്ല. വലിയ സ്വപ്നങ്ങളൊന്നുമില്ല, എന്നാൽ സജീവ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല.- അദ്ദേഹം പറഞ്ഞു. ഞങ്ങൾ ചെറിയ പാർട്ടി ആയിട്ടുപോലും സോണിയാഗാന്ധി ഗാന്ധി ഞങ്ങൾക്ക് പിന്തുണ അറിയിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് അദ്വാനിയെപ്പോലെ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറാൻ കഴിയില്ല. ആദ്യം എന്റെ പാർട്ടിയെ സംരക്ഷിക്കണം. പിന്നീട് മാത്രമാണ് പാർട്ടി ഓഫീസ് സംരക്ഷിക്കേണ്ടത്.- അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Will Sit By His Side If Rahul Gandhi Becomes Prime Minister: Deve Gowda
from mathrubhumi.latestnews.rssfeed http://bit.ly/2IP794v
via
IFTTT
No comments:
Post a Comment