സിംഹത്തെ ഓമനിച്ചു; വിനോദസഞ്ചാരിയുടെ കൈ കടിച്ചു പറിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

സിംഹത്തെ ഓമനിച്ചു; വിനോദസഞ്ചാരിയുടെ കൈ കടിച്ചു പറിച്ചു

കമ്പിവേലിക്കുള്ളിലൂടെ കൈ കടത്തി സിംഹത്തിനെ ഓമനിച്ചയാളുടെ കൈ സിംഹം കടിച്ചുകീറി. ഭാര്യയുമൊത്ത് പത്താം വിവാഹവാർഷികാഘോഷത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ വിനോദസഞ്ചാരത്തിനെത്തിയ അൻപത്തഞ്ചുകാരനായ പീറ്റർ നോട്ട്ജെയ്ക്കാണ് സിംഹത്തിന്റെ കടിയേറ്റത്. സിംഹങ്ങളുടെ സ്വൈര്യവിഹാരമേഖലയിൽ സന്ദർശനത്തിനെത്തിയ പീറ്റർ അതിർത്തിയിലുള്ള കമ്പി വേലിക്കിടയിലൂടെ കൈ കടത്തി ആദ്യം ആൺസിംഹത്തെ തലോടി. തലോടുന്നതിനൊപ്പം "നീയെന്നെ കടിച്ചാൽ ഞാനും തിരിച്ച് കടിയ്ക്കു"മെന്ന് സിംഹത്തോട് പറയുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആൺസിംഹത്തെ ഓമനിക്കുന്നതിനിടെ സമീപത്തെത്തിയ പെൺസിംഹത്തെതലോടാൻ ശ്രമിക്കുമ്പോൾസിംഹം പൊടുന്നനെ കൈയിൽ കടിക്കുകയായിരുന്നു. ശക്തിയായി കടിച്ച് വലിച്ച് പീറ്ററിനെ ഉള്ളിലേക്കാക്കാനും സിംഹം ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന പീറ്ററിന്റെ ഭാര്യ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. When will they ever learn? pic.twitter.com/biQIzTZnBG — Trending Videos [SA] (@TrendingVids_SA) April 10, 2019 ഏതാനും നിമിഷങ്ങൾക്കകം സിംഹം കടി വിട്ടു. ഉടനെ തന്നെ പീറ്ററിനെ ആശുപത്രിയിലേക്ക് മാറ്റി. വിനോദസഞ്ചാരകേന്ദ്രത്തിൽ മിക്കയിടങ്ങളിലും മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് വകവെയ്ക്കാതെയാണ് പീറ്റർ കമ്പിവേലിക്കുള്ളിലേക്ക് കൈയിട്ടതെന്ന് അധികൃതർ അറിയിച്ചു. അണുബാധയുണ്ടായപീറ്ററിന്റെ നില ഗുരുതരമാണ്. Content Highlights: Man Nearly Has His Arm Torn Off,Caged Lioness, South Africa


from mathrubhumi.latestnews.rssfeed http://bit.ly/2GuYNND
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages