മൂന്നുവയസ്സുകാരന്റെ മരണം: ഒട്ടേറെ ചോദ്യങ്ങൾ ബാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

മൂന്നുവയസ്സുകാരന്റെ മരണം: ഒട്ടേറെ ചോദ്യങ്ങൾ ബാക്കി

കൊച്ചി:ഒട്ടേറെ ദുരൂഹതകൾ ബാക്കിയാക്കിയാണ് ആ മൂന്നുവയസ്സുകാരൻ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ജാർഖണ്ഡ് സ്വദേശിയായ അമ്മയിലും ബംഗാളുകാരനായ അച്ഛനിലും തുടങ്ങുന്നു ദുരൂഹതകൾ. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണോ ഇരുവരുമെന്ന സംശയം ശക്തമാണ്. ഇവർ കളമശ്ശേരി ഏലൂരിൽ താമസിക്കാനെത്തിയിട്ട് ഇരുപത് ദിവസത്തിൽ താഴെയേ ആയിട്ടുള്ളൂ. ഷാജിത് ഖാനാണ് വീട് വാടകയ്ക്കെടുത്തത്. മെേട്രായിൽ ഡ്രൈവറാണെന്നാണ് ഇയാൾ വീട്ടുടമയോട് പറഞ്ഞത്. യഥാർഥത്തിൽ കളമശ്ശേരിയിൽ സ്വകാര്യസ്ഥാപനത്തിൽ െക്രയിൻ ഓപ്പറേറ്ററാണ് ഇയാൾ. മാസം 6000 രൂപ വാടകയുള്ള വീടാണ് വാടകയ്ക്കെടുത്തത്. 35,000 രൂപയോളം ഇയാൾക്ക് ശന്പളമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കുട്ടിയെ ഒരിക്കലും കണ്ടിരുന്നില്ലെന്ന് വീട്ടുടമ പറഞ്ഞു. സമീപത്തെ വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നവരും കുട്ടിയെ ഒരിക്കലും കണ്ടിട്ടില്ല. വീട്ടിൽനിന്ന് കുട്ടിയുടെ കരച്ചിൽപോലും കേട്ടിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇവർ ഇവിടെ കുട്ടിയും ഉണ്ടായിരുന്നതറിയുന്നത്. ഷാജിത് ഖാനെ മാത്രമാണ് പുറത്തുകണ്ടിരുന്നത്. കുട്ടിയുടെ അമ്മയെ വല്ലപ്പോഴുമാണ് പുറത്തുകണ്ടിരുന്നത്. ജനിച്ചത് ജാർഖണ്ഡിലാണെന്നും പിന്നീട് ബംഗാളിലേക്ക് പോയതാണെന്നുമാണ് ഷാജിത് ഖാൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഏഴുവർഷംമുൻപ് നാട്ടിൽനിന്ന് പോന്നതായാണ് ഇയാൾ പറഞ്ഞിരിക്കുന്നത്. ഇയാളുടെ ആധാർ കാർഡ് പോലീസിന് കിട്ടിയിട്ടുണ്ട്. യുവതിക്ക് മാനസികപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് ജാർഖണ്ഡിൽ നടത്തുന്ന അന്വേഷണത്തിൽ കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലേ യഥാർഥചിത്രം കിട്ടൂവെന്ന് കേസന്വേഷിക്കുന്ന ഏലൂർ പോലീസ് സി.ഐ. എം.സി. ജിംസ്റ്റലിൻ പറഞ്ഞു. സ്ഥിതി വഷളായത് വ്യാഴാഴ്ച വ്യാഴാഴ്ച രാത്രിയോടെയാണ് കുട്ടിയുടെ നില വഷളായത്. ഇതിനിടെ അപസ്മാരവുമുണ്ടായി. മരുന്നുകളോട് പ്രതികരിക്കാതാവുകയും നാഡിമിടിപ്പ് കുറയുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിരുന്നു മരണം. കുട്ടി മരിച്ചതറിഞ്ഞതോടെ അച്ഛൻ ഷാജിത് ഖാന് ശാരീരികാസ്വാസ്ഥ്യമുണ്ടായി. സർക്കാർ ഇടപെട്ടു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർതലത്തിൽ നിരന്തര ഇടപെടലുണ്ടായി. കുട്ടിയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുത്തിരുന്നു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർ കെ.ബി. സൈന പൂർണസമയം ആശുപത്രിയിലുണ്ടായിരുന്നു. വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽനിന്നുള്ള വിദഗ്ധസംഘത്തെ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുട്ടിയുടെ ആരോഗ്യസ്ഥിതി എല്ലാ ദിവസവും അന്വേഷിച്ചിരുന്നു. കുട്ടിയുടെ ഇൻക്വസ്റ്റ് നടക്കുമ്പോൾ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള ആശുപത്രിയിലെത്തി. അവധിയായിട്ടും സർക്കാർതലത്തിൽ ഇടപെട്ട് വെള്ളിയാഴ്ചതന്നെ പോസ്റ്റുമോർട്ടത്തിനുള്ള സൗകര്യമൊരുക്കി. കളമശ്ശേരി മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. മനോജിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ശവസംസ്കാരം കളമശ്ശേരിയിൽ നടത്തിയേക്കും കൊച്ചി:കുട്ടിയുടെ ശവസംസ്കാരം കളമശ്ശേരിയിൽ നടത്താൻ സാധ്യത. ഇതിന് തയ്യാറായി ചില സന്നദ്ധപ്രവർത്തകർ വെള്ളിയാഴ്ച ആശുപത്രിയിലെത്തിയിരുന്നു. സർക്കാരും കുട്ടിയുടെ രക്ഷിതാക്കളും അനുവദിച്ചാൽ മതാചാരപ്രകാരംതന്നെ കുട്ടിയെ സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കാമെന്നാണ് ഇവർ അറിയിച്ചത്. Content Highlights:Kochi three year old boy death after Thrashed and tortured by Mother


from mathrubhumi.latestnews.rssfeed http://bit.ly/2DiuSGz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages