അന്തിക്കാട്:ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെ (46) ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. കിഴക്കുംമുറി അറക്കപ്പറമ്പിൽ വിനയൻ (23), പുതിയേടത്ത് മിഥുൻ (25), കണാറ ലെനിഷ് (23) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ 6 പേരെക്കൂടി പിടികൂടാനുണ്ട്. മുഖ്യപ്രതി വിനയൻ പെരിങ്ങോട്ടുകരയിലെ ചേർപ്പ് ഐ.ടി.ഐ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്. പ്രവർത്തകരെ ആക്രമിച്ചകേസിലും മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. മിഥുൻ പെരിങ്ങോട്ടുകരയിലെ സി.പി.ഐ. ഓഫീസ് തകർത്ത കേസിലെ പ്രതിയാണ്. മരിച്ച പ്രദിന്റെ ബന്ധുവാണ് അറസ്റ്റിലായ ലെനീഷ്. പെരിങ്ങോട്ടുകര നാലുംകൂടിയ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ്-ഗുണ്ടാ മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പെരിങ്ങോട്ടുകരയിൽവെച്ച് അന്തിക്കാട് പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. വിഷുവിന്റെ തലേന്ന് വീടിനുസമീപത്ത് സുഹൃത്തുക്കളുമൊത്ത് പ്രദിൻ സംസാരിച്ചുനിൽക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ സംഘം വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ഇതിനെ ചോദ്യംചെയ്തതിനാണ് പ്രദിനെ ആക്രമിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. തിരുവനന്തപുരത്തെ മീഡിയ വിഷ്വൽ സിനി യൂണിറ്റ് ഉടമയാണ് പ്രദിൻ. Content HIghlights:Anthikkadu dyfi workers arrested for murder, pradin murder case
from mathrubhumi.latestnews.rssfeed http://bit.ly/2GvU1zA
via
IFTTT
No comments:
Post a Comment