റഫാലിലെ പ്രതികരണം: രാഹുല്‍ ഗാന്ധിയോട് സുപ്രീംകോടതി വിശദീകരണം തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

റഫാലിലെ പ്രതികരണം: രാഹുല്‍ ഗാന്ധിയോട് സുപ്രീംകോടതി വിശദീകരണം തേടി

ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ സുപ്രീംകോടതി നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകംവിശദീകരണം നൽകണമെന്നാണ് കോടതി നിർദേശം. വിശേഷാധികാരമുള്ളതെന്ന് സർക്കാർ അവകാശപ്പെട്ട രേഖകൾ പുനഃപരിശോധന ഹർജികൾക്കൊപ്പം തെളിവായി സ്വീകരിക്കാൻ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് പിന്നാലെയായിരുന്നു പരാതിക്കിടയാക്കിയ രാഹുലിന്റെ പ്രസംഗം. ചൗക്കിദാർ ചോർ ഹെ എന്ന തന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു എന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനെതിരെ ബിജെപി സുപ്രീംകോടതി സമീപിക്കുകയായിരുന്നു. പരാതിയിൽ പറയുന്നത് പോലെ ഞങ്ങൾ അത്തരത്തിലൊരു നീരീക്ഷണം നടത്തിയിട്ടില്ല. ഞങ്ങളുടെ ഉത്തരവ് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ തെറ്റായി വ്യാഖ്യാനം ചെയ്യരുത്. രേഖകൾ തെളിവായി പരിഗണിക്കാമെന്ന് മാത്രമെന്ന തീരുമാനം മാത്രമാണ് ഞങ്ങൾ എടുത്തതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻഗൊഗോയ് പറഞ്ഞു. Content Highlights:Supreme Court Asks Rahul Gandhi To Explain Rafale Comments


from mathrubhumi.latestnews.rssfeed http://bit.ly/2v6w6QM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages