ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി മായാവതി തുടങ്ങിയവരുടെ പ്രസംംത്തെ സംബന്ധിച്ചാണ് കോടതിയുടെ പരാമര്‍ശം. അധികാരത്തെക്കുറിച്ച് ബോധ്യമുണ്ടോയെന്നും സുപ്രീം:ാടതി കമ്മീഷനോട് ചോദ്യമുയര്‍ത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബ്‌നധിച്ച കൂടുതല്‍ വിശദീകരണരത്തിന് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയയ്ക്കാനും പരാതിപ്പെടാനും മാത്രമേ തങ്ങള്‍ക്ക് അധികാരമുള്ളൂവെന്നും അവരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ കോടതി മുമ്പാകെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള പിഎം മോഡി എന്ന സിനിമ കണ്ടതിന് ശേഷം ചട്ടലംഘനം പരിശോധിക്കണമെന്ന് സുപ്രീംകോടതി കമ്മീഷന് നിര്‍ദേശം നല്‍കി. മോഡിയുടെ സിനിമ ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ ജീവിതം പറയുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുൃവരെ റിലീസ് ചെയ്യുന്നത് കമ്മീഷന്‍ വിലക്കിയിരുന്നു. കമ്മീഷന്റെ വിലക്കിനെ തുടര്‍ന്ന് പിഎം മോഡി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
from mangalam.com http://bit.ly/2Xbblz9
via IFTTT
No comments:
Post a Comment