ന്യൂഡൽഹി: തിരഞ്ഞെടുപ്പ്പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോയെന്നും സുപ്രീംകോടതി കമ്മീഷനോട് ചോദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി മായാവതി തുടങ്ങിയവരുടെ പ്രസംഗത്തെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിമർശനം. എന്നാൽ പെരുമാറ്റചട്ടം ലംഘിക്കുന്നവർക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങൾക്ക് അധികാരമുള്ളുവെന്നുംഅവരെ അയോഗ്യരാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും കമ്മീഷൻ അറിയിച്ചു. ഇതേ തുടർന്ന് കമ്മീഷൻ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതൽ വിശദീകരണത്തിനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള പി.എം.മോദി എന്ന സിനിമ കണ്ടതിന് ശേഷം ചട്ടലംഘനം പരിശോധിക്കണമെന്ന് സുപ്രീംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷനെ നാളെ സിനിമ കാണിക്കാമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ഈ സിനിമയടക്കം രാഷ്ട്രീയ നേതാക്കളുടെ ജീവിതം പറയുന്ന എല്ലാ ചിത്രങ്ങളും തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ റിലീസ് ചെയ്യുന്നത് കമ്മീഷൻ വിലക്കിയിരുന്നു. ഇതിനെതിരെ പി.എം.മോദി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. Content Highlifhts:model code of conduct-election commission-supreme court
from mathrubhumi.latestnews.rssfeed http://bit.ly/2PcSxN7
via
IFTTT
No comments:
Post a Comment