തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. തലയ്ക്ക് പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഏഴോളം സ്റ്റിച്ച് ഉണ്ടെന്നാണ് വിവരം.
പഞ്ചസാര തുലാഭാരത്തിനു ശേഷം ദീപാരാധനയ്ക്കായി ത്രാസില്‍ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയില്‍ പതിച്ചതിനെ തുടര്‍ന്നാണ് ആഴത്തിലേറെ മുറിവേറ്റിട്ടുണ്ട്. പ്രാദേശിക മാനിഫെസ്‌റ്റോ ഉന്ന് പ്രകാശനം ചെയ്യാനിരിക്കെയാണ് അപകടം ഉണ്ടായത്. മാനിഫെസ്‌റ്റോ പ്രകാശനത്തിന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഇന്ന് എത്താനിരുന്നതാണ്.വിഷുവായതിനാലാണ് ഇത്തരത്തിലൊരു നേര്‍ച്ച ഉണ്ടായത്.
from mangalam.com http://bit.ly/2UDu9ug
via IFTTT
No comments:
Post a Comment