ബീഫ് വിറ്റെന്നാരോപിച്ച് അസമില്‍ വൃദ്ധനു നേരെ ആക്രമണം; പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

ബീഫ് വിറ്റെന്നാരോപിച്ച് അസമില്‍ വൃദ്ധനു നേരെ ആക്രമണം; പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമം

ബിശ്വനാഥ് (അസം): ബീഫ്വിൽപന നടത്തിയെന്നാരോപിച്ച് വൃദ്ധന് നേരെ ആൾക്കൂട്ടത്തിൻറെആക്രമണം. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പശു ഇറച്ചി വിൽപ്പന നടത്തിയെന്നാരോപിച്ചാണ്ഷൗക്കത്ത് അലി (68) എന്നയാൾക്കുനേരെആക്രമണം നടന്നത്. ഇയാളെ റോഡിൽ ഇട്ട് മർദ്ദിക്കുകയും പന്നിയിറച്ചി കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇയാൾ ഇപ്പോൾചികിത്സയിലാണ്. നിർബന്ധിച്ച് പന്നിയിറച്ചി തീറ്റിച്ചതായും മതവികാരം വ്രണപ്പെടുത്തിയതായും ശാരീരികമായി ആക്രമിച്ചതായും കാണിച്ച് ഷൗക്കത്ത് അലിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ജനക്കൂട്ടം ഷൗക്കത്ത് അലിയെ ഭീഷണിപ്പെടുത്തുകയും ഇറച്ചിവിൽപ്പനയ്ക്കുള്ള ലൈസൻസ് ആവശ്യപ്പടുകയും ചെയ്യുന്നത് കാണാം. നിങ്ങൾ ബംഗ്ലാദേശി ആണോയെന്നും ദേശീയ പൗരത്വ രജിസ്റ്ററിൽ പേരുണ്ടോയെന്നും ആൾക്കൂട്ടത്തിൽനിന്ന് ചിലർചോദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചതായും ഷൗക്കത്തിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതായും ബിശ്വനാഥ് എസ്.പി രാകേഷ് റോഷൻ പറഞ്ഞു. Content Highlights:Accused Of Selling Beef, Assam Man Allegedly Forced To Eat Pork, mob lynching


from mathrubhumi.latestnews.rssfeed http://bit.ly/2YYofSZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages