തിരഞ്ഞെടുപ്പ് സര്‍വേകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതെന്ന് പിണറായി വിജയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

തിരഞ്ഞെടുപ്പ് സര്‍വേകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അഭിപ്രായ സർവേകൾ നാട്ടിലെ യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താഴെവീണുകിടക്കുന്നവർക്ക് ഉത്തേജനം നൽകാനുള്ള ശ്രമമാണ് സർവേകളെന്നും അതുകൊണ്ടൊന്നും താഴെയുള്ളവർ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരം വെള്ളറടയിലെ എൽ.ഡി.എഫ്. കൺവെൻഷനിൽ പറഞ്ഞു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സി. ദിവാകരൻ വിജയിക്കുമെന്നതാണ് പൊതുവേയുള്ള സംസാരം. ഇത് ചിലരുടെ ഉറക്കംകെടുത്തുന്നത് സ്വാഭാവികം. അങ്ങനെയുള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പലവഴികളും ഉപയോഗിക്കും. അവർ പ്രമുഖ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നു. ബി.ജെ.പിയാണ് ഇക്കാര്യത്തിൽ മുന്നിൽ. തൊട്ടുപിറകിൽ കോൺഗ്രസും. ഇവർ പണംകൊടുത്ത് മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സി.ദിവാകരൻ സ്ഥാനാർഥിയായി വന്നതോടെ വലിയ ഉണർവുണ്ടായെന്നും അദ്ദേഹം നാട്ടിലെ പ്രിയപ്പെട്ട നായകനാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 2004-ലെ തിരഞ്ഞെടുപ്പിനേക്കാൾ വലിയ വിജയം എൽ.ഡി.എഫിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:cm pinarayi vijayan says about loksabha election opinion surveys


from mathrubhumi.latestnews.rssfeed http://bit.ly/2U1B4bz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages