ന്യൂഡൽഹി:നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡുകളെ കുറിച്ച് ചർച്ച ചെയ്യാൻ റവന്യൂ സെക്രട്ടറിയെയും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സി ബി ഡി ടി) ചെയർമാനെയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ വിളിപ്പിച്ചു. റവന്യൂ സെക്രട്ടറി എ ബി പാണ്ഡേയും സി ബി ഡി ടി ചെയർമാൻ പി സി മോദിയെയുമാണ് വിഷയത്തെ കുറിച്ച് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട്കമ്മീഷൻ ചൊവ്വാഴ്ച വിളിപ്പിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പു കാലത്ത് ബി ജെ പി എൻഫോഴ്സ്മെന്റ് ഏജൻസികളെ തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറിയെയും സിബിഡിടി ചെയർമാനെയും കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പു കാലത്ത് നടത്തുന്ന റെയ്ഡുകൾ നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന് ഞായറാഴ്ച തിരഞ്ഞെടുപ്പു കമ്മീഷൻ ധനമന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. കർണാടക, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്. Election Commission has called the Revenue Secretary and Chairman of Central Board of Direct Taxes (CBDT) today to discuss the ongoing Income Tax raids. pic.twitter.com/hOVkpH4KEo — ANI (@ANI) April 9, 2019 content highlights:election commission calls revenue secratary and cbdt chairman in connection with income tax raids
from mathrubhumi.latestnews.rssfeed http://bit.ly/2Z81cFs
via
IFTTT
No comments:
Post a Comment