ഭോപ്പാല്‍: മാധ്യപ്രദേശില്‍ 3ദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ റെയ്ഡ് നടക്കുകയാണ്. മുഖ്യമന്ത്രി കമല്‍ നാഥിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ പ്രവീണ്‍ കക്കര്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അശ്വിന്‍ ശര്‍മ്മ എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ഈ സ്ഥലങ്ങളില്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നെത്തിയ ആദായ നികുതി സംഘം പ്രവീണ്‍ കക്കറിന്റെ ഇന്‍ഡോറിലെ വീട്ടിലും കമല്‍ നാഥിന്റെ മുന്‍ ഉപദേശകന്‍ ആര്‍.കെ മിഗ്ലാനിയുടെ ഡല്‍ഹിയിലെ വസതിയിലുമാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ഇന്‍ഡോര്‍, ഭോപ്പാല്‍, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെ 50 ഓളം കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ റെയ്ഡ് നടന്നത്. കക്കാറിന്റെ വീടുകളില്‍ നിന്ന് ഒമ്പത് കോടി രൂപ പിടിച്ചെടുത്തുവെന്നാണ് ആദായ നികുതി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
from mangalam.com http://bit.ly/2D6jQUF
via IFTTT
No comments:
Post a Comment