വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു

പ്രണയം നിരസിക്കുന്നതിന് ജീവനെടുക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. ഇത്തരത്തില്‍ തന്നെ മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു. ഡിണ്ടിഗല്‍ ഒട്ടംഛത്രം രാഘവനായ്ക്കന്‍ പട്ടിയിലെ വെള്ളച്ചാമി മകള്‍ പ്രഗതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലാപതകവുമായി ബന്ധപ്പെട്ട് പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗല്‍ സ്വദേശി നിതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രഗതിയും നിതീഷ് കുമാറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരു യുവാവുമായി പ്രഗതിയുടെ വിവാഹം ഉറപ്പിച്ചു. താനുമായുള്ള വിവാഹത്തിന് തയ്യാറാകണമെന്ന് നിതീഷ് പ്രഗതിയോട് പലപ്രാവശ്യം ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. ഇതാണ് പകയ്ക്ക് കാരണം. ഇതോടെ യുവതിയെ നിതീഷ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. പ്രഗതി പഠിക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ കാറില്‍ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്.

കാറില്‍ വെച്ച് യുവതിയുടെ കഴുത്തറുത്ത് നിതീഷ് കൊലപ്പെടുത്തി. ശേഷം മൃതദേഹം ചാക്കിലാക്ക് പാതയോരത്ത് ഉപേക്ഷിച്ചു. കോളജില്‍ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ എത്താമെന്നു പറഞ്ഞ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചില്‍ തുടരുകയാണ്.



from mangalam.com http://bit.ly/2Vy7UlO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages