ന്യുഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. 'സങ്കല്‍പ പത്ര' എന്ന പേരിലാണ് പ്രകടന പ്രതിക കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് സുസ്ഥിരമായ സര്‍ക്കാര്‍ കൊണ്ടുവരാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് കഴിഞ്ഞുവെന്ന് പത്രിക പുറത്തിറക്കികൊണ്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ നേട്ടങ്ങളുടെതായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു ആറാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറി. മുന്‍പ് പതിനൊന്നാമതായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ വന്നപ്പോഴും അവയെല്ലാം തരണം ചെയ്ത് ചരിത്രപരമായ കുതിപ്പ് ഉണ്ടാക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതോടെ നടപ്പിലാകുന്ന 75 വാഗ്ദനങ്ങളാണ് ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കുന്നതന്ന് അമിത് ഷാ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് ജനങ്ങളുടെ ആഗ്രഹങ്ങളുടെതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കോടികണക്കിന് ഇന്ത്യക്കാരുടെ ആത്മാഭിമാനവും അഭിലാഷങ്ങളും ഉള്‍പ്പെടുന്നതാണ് സങ്കല്‍പ് പത്രയെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പുതി ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള നടപടികളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്.
ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി സങ്കല്‍പ് പത്രയില്‍ പറയുന്നു. പൗരത്വ ബില്‍ പാസാക്കും. കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതികള്‍, ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്നിവയാണ് സങ്കല്‍പ് പത്രയിലെ പ്രധാന ഇനങ്ങള്‍. സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ രാമക്ഷേത്രം പണിയും. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ പദ്ധതി. പ്രദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കും തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
കിസാന്‍ സമ്മാന്‍ നിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ വാര്‍ഷിക വരുമാനം നല്‍കുന്നുണ്ട്. 60 വയസ് കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കൊണ്ടുവരും.
പലിശ രഹിത ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിയില്‍ ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പ തുക തിരിച്ചടയ്ക്കുമെന്ന ഉറപ്പിലായിരിക്കും വായ്പ നല്‍കുകയെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
#WATCH live from Delhi: BJP releases their manifesto for #LokSabhaElections2019 https://t.co/x4t3F7srhI— ANI (@ANI) April 8, 2019
from mangalam.com http://bit.ly/2D0DKjQ
via IFTTT
No comments:
Post a Comment