കളക്ടര്‍ക്ക് മുകളില്‍ കേന്ദ്രവും കോടതിയുമുണ്ടല്ലോ ; നടപടിക്ക് മുതിര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് സുരേഷ്‌ഗോപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കളക്ടര്‍ക്ക് മുകളില്‍ കേന്ദ്രവും കോടതിയുമുണ്ടല്ലോ ; നടപടിക്ക് മുതിര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണത്തില്‍ കളക്ടര്‍ക്ക് മുകളില്‍ കേന്ദ്രവും കോടതികളുമെല്ലാം ഉണ്ടാല്ലോയെന്ന് സിനിമാ താരവും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ്‌ഗോപി. മൂന്ന് മണിക്ക് തൃശൂരിലെത്തി കളക്ടര്‍ ടി വി അനുപമയുടെ നോട്ടീസിന് മറുപടി നല്‍കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

അയ്യപ്പന്റെ വോട്ട് ചോദിച്ച സംഭവത്തില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പറഞ്ഞു. ശബരിമല ജനങ്ങള്‍ വിഷയമാക്കിയാല്‍ തനിക്ക് ഒന്നും ചെയ്യാനാകില്ല. നടപടിയെടുത്താല്‍ നിയമപരമായി നേരിടും. കളക്ടറുടെ നോട്ടീസ് പരിശോധിക്കുന്നത് ഒരാള്‍ മാത്രമല്ല. അതിന് കേന്ദ്രത്തിലും സംഘമുണ്ട്. പിന്നെ ഇതിനെയെല്ലാം നിയന്ത്രിക്കുന്ന കോടതികളുമുണ്ട്. നടപടിക്ക് മുതിര്‍ന്നാല്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞു.

ചുരുങ്ങിയ വാക്കുകളിലായിരിക്കും നോട്ടീസിന് മറുപടി നല്‍കുക. തയ്യാറാക്കിയ മറുപടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ കൂടി കാണിച്ച ശേഷമായിരിക്കും നല്‍കുകയെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശബരിമല വിഷയം ഉന്നയിച്ച് വോട്ടു ചോദിച്ചു എന്ന ആരോപണത്തില്‍ സുരേഷ്‌ഗോപിക്ക് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ അനുപമ വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ കളക്ടറെ പ്രതികൂലിച്ചും അനുകൂലിച്ചും അനേകം പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ശരണം വിളിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

സര്‍ക്കാരിന്റെ അതിക്രമങ്ങളെക്കുറിച്ച് ജനങ്ങളോട് പറയാന്‍ ശബരിമലയുടെയും അയ്യപ്പന്റെയും നാമമല്ലാതെ കാറല്‍ മാക്‌സിന്റെ പേര് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ചിലര്‍ ചോദിച്ചു. അതേസമയം ഉദ്യോഗസ്ഥരായാല്‍ ഇത്തരം ശക്തമായ നടപടി എടുക്കണമെന്ന് പറഞ്ഞ് ഐ സപ്പോര്‍ട്ട് കളക്ടര്‍ എന്ന ഹാഷ്ടാഗും വൈറലാണ്. ഇതിനെ വനിതാ മതിലില്‍ പങ്കെടുത്ത കളക്ടറുടെ ചിത്രം നല്‍കി ചിലര്‍ അനുപമയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്നുമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും സുരേഷ്‌ഗോപിയെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.



from mangalam.com http://bit.ly/2VvT1QQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages