''വോട്ടു ചെയ്യൂ...ഇന്ത്യാക്കാര്‍ ഇറ്റലിയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടട്ടെ...!!! '' സോണിയയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് കങ്കണാ റാണത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

''വോട്ടു ചെയ്യൂ...ഇന്ത്യാക്കാര്‍ ഇറ്റലിയുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടട്ടെ...!!! '' സോണിയയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് കങ്കണാ റാണത്ത്

മുംബൈ: ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അടിമകളായിരുന്ന നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടി വരുന്നതേയുള്ളെന്ന് ബോളിവുഡ് താരം കങ്കണാറാണത്ത്. മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന നാലാം ഘട്ടത്തില്‍ വോട്ടു ചെയ്തതിന് തൊട്ടു പിന്നാലെയാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് കങ്കണ വ്യംഗമായി അമ്പ് തൊടുത്തത്.

''യഥാര്‍ത്ഥത്തില്‍ നമ്മള്‍ സ്വാതന്ത്ര്യം നേടുന്നതേയുള്ളൂ. നേരത്തേ നമ്മള്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അടിമകളായിരുന്നു.'' താരത്തിന്റെ പ്രതികരണം ഇങ്ങിനെ ആയിരുന്നു. ജനങ്ങളോട് വോട്ട് ചെയ്യാനുള്ള ആഹ്വാനത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസിനെയും വിമര്‍ശിച്ചത്. ''ഇതൊരു പ്രധാന ദിവസമാണ്. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ദിവസം വരുന്നത്. അത് ഉപയോഗിക്കണം. തത്വത്തില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതേയുള്ളൂ. മുമ്പ് നമ്മള്‍ മുഗളന്മാരുടെ അടിമകളായിരുന്നു. പിന്നീട് ബ്രിട്ടീഷ് - ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും. നിങ്ങള്‍ നിങ്ങളുടെ സ്വരാജ് നിര്‍വ്വഹിക്കൂ.'' കങ്കണ പറഞ്ഞു. താരത്തിന്റെ 'ഇറ്റാലിയന്‍ സര്‍ക്കാര്‍' എന്ന പരാമര്‍ശം വലിയ ചര്‍ച്ചയായിട്ടുണ്ട്.

യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി ജനിച്ചതും വളര്‍ന്നതും ഇറ്റലിയില്‍ ആണ്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിവാഹം ചെയ്തതോടെ ഇന്ത്യയില്‍ എത്തിയ സോണിയ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രസിഡന്റായി നിയോഗിക്കുന്നത് വരെ 20 വര്‍ഷത്തോളം കോണ്‍ഗ്രസിനെ നയിച്ചത് സോണിയയായിരുന്നു.

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാനും കൊങ്കണ മടിച്ചില്ല. കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് രാജ്യമെങ്കില്‍ അതിനേക്കാള്‍ മോശമായി മറ്റൊന്നും കാണില്ലെന്നായിരുന്നു പരിഹാസം. അടുത്തിടെയായി രാഷ്ട്രീയ കാഴ്ചപ്പാടില്‍ കങ്കണയുടെ വാചകങ്ങള്‍ കൂടുന്നുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനില്ല എന്ന നിലപാട് എടുത്ത രണ്‍ബീര്‍ കപൂറിനെയും ആലിയാഭട്ടിനെയും അടുത്തിടെ കങ്കണ വിമര്‍ശിച്ചിരുന്നു. ഇവരുടെ പുതിയ സിനിമ 'ഗല്ലിബോയി' യെ നിലവാരം കുറഞ്ഞത് എന്നും കങ്കണ പരിഹസിച്ചിരുന്നു. അടുത്തിടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടിയ വിവരം പങ്കുവെച്ച ആലിയാ ഭട്ടിനെ കൊങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോളി ചാണ്ടല്‍ ബ്രിട്ടീഷുകാരി എന്ന് വിളിച്ചിരുന്നു.



from mangalam.com http://bit.ly/2J4QkT5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages