ബലാത്സംഗ ശ്രമത്തിനിടെ ആറ് വയസ്സുകാരി അലറി കരഞ്ഞു, വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുട്ടിയുടെ മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ബലാത്സംഗ ശ്രമത്തിനിടെ ആറ് വയസ്സുകാരി അലറി കരഞ്ഞു, വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കുട്ടിയുടെ മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്

ഹരിദ്വാര്‍: ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സെക്യുരിറ്റി ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റിലായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പ്രതിയുടെ കുറ്റസമ്മതം. ഹരിദ്വാറിലെ ചേരി പ്രദേശത്ത് വീടിന് സമീപം മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് ആറ് വയസുകാരിയെ കാണാതാവുന്നത്. അടുത്തുള്ള ഒരു കമ്പനിയിലെ സെക്യൂരിറ്റിയായ സോനു ആണ് പ്രതി. ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

ബലാത്സംഗ ശ്രമത്തിനിടെ കുട്ടി ശബ്ദമുണ്ടാക്കിയതോടെ ഇയാള്‍ കുട്ടിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടി കൊല്ലപ്പെട്ടുവെന്ന് മനസിലായ സോനു മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സോനു സമ്മതിച്ചെന്ന് പോലീസ് പറയുന്നു.

സോനുവിനൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന് ഒപ്പം കളിച്ചുകൊണ്ടിരുന്ന മറ്റൊരു കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്നും, തെളിവുകള്‍ ലഭിച്ചതായും പോലീസ് പറയുന്നു. മദ്യലഹരിയിലാണ് താന്‍ കുറ്റം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ നുണപരിശോധനയ്ക്ക് പ്രതിയെ വിധേയനാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന് സോനു മൊഴി നല്‍കി. ലഭിച്ച തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയലില്‍ നിന്നും 600 കിലോമീറ്റര്‍ മാത്രം അകലെയാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ മൃതദേഹം കണ്ടെടുത്തതിന് തൊട്ടുപിന്നാലെ തന്നെ സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുട്ടി കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് സോനുവും മറ്റൊരു യുവാവും തങ്ങളുമായി വഴക്കിട്ടിരുന്നെന്നും ഇതിന്റെ പകയെന്നോണമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.



from mangalam.com http://bit.ly/2IOCogP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages