ബാലാകോട്ട് ആക്രമണം; 'സത്യം മനസ്സിലാക്കാന്‍' ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നു: പാകിസ്താന്‍ സൈനിക വക്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

ബാലാകോട്ട് ആക്രമണം; 'സത്യം മനസ്സിലാക്കാന്‍' ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നു: പാകിസ്താന്‍ സൈനിക വക്താവ്

റാവല്‍പിണ്ടി: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍. ഇക്കാര്യത്തില്‍ പാകിസ്താന്റെ നിലപാടില്‍ മാറ്റംവരുത്താമെന്ന് ഇന്ത്യ കരുതേണ്ടെന്നും ഗഫൂര്‍ പറഞ്ഞു.

'സത്യം മനസ്സിലാക്കാന്‍' ബാലകോട്ട് സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയാണെന്നും ഗഫുര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ തുടര്‍ച്ചയായി 'കള്ളം പറയുകയാണെന്നും' അതിനോട് പാകിസ്താന്‍ പ്രതികരിക്കാനില്ലെന്നും ഗഫൂര്‍ പറയുന്നു. 'കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യ ഒരുപാട് കള്ളംപറഞ്ഞു. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ അതിനോടൊന്നും പാകിസ്താന്‍ പ്രതികരിക്കുന്നില്ലെന്നും' ഗഫൂര്‍ അവകാശപ്പെടുന്നു.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് 26ന് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.



from mangalam.com http://bit.ly/2IQ5yMw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages