പ്രേമചന്ദ്രന്‍ കൊല്ലത്ത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും ; അടിയൊഴുക്കുകള്‍ വോട്ടായാല്‍ ഒരു ലക്ഷം കടക്കുമെന്ന് യുഡിഎഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

പ്രേമചന്ദ്രന്‍ കൊല്ലത്ത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും ; അടിയൊഴുക്കുകള്‍ വോട്ടായാല്‍ ഒരു ലക്ഷം കടക്കുമെന്ന് യുഡിഎഫ്

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്ന യുഡിഎഫ് കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 62,729 ല്‍പരം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് വിലയിരുത്തല്‍. ബിജെപി​യ്ക്കെതിരേ ഉയര്‍ത്തിയ വോട്ടുമറിക്കല്‍ പോലെയുള്ള രാഷ്ട്രീയ ഒഴുക്കുകള്‍ വോട്ടായി മാറിയാല്‍ പ്രേമചന്ദ്രന് ഒരു ലക്ഷം വോട്ടിലധികം ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തലുകള്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗത്തിന്റേതാണ് വിലയിരുത്തല്‍. പുനലൂര്‍ 1987, ചടയമംഗലം 750, ചാത്തന്നൂര്‍ 1500, കുണ്ടറ 9370, ഇരവിപുരം 12622, കൊല്ലം 17500, ചവറ 19000 എന്നിങ്ങനെയാണ് ഭൂരിപക്ഷം ലഭിക്കുകയെന്നും സമിതി വിലയിരുത്തി. തെരഞ്ഞെടുപ്പ് വേളയില്‍ ഹീനമായ തരത്തില്‍ പ്രേമചന്ദ്രനെതിരേ വ്യക്തിഹത്യ നടത്താന്‍ സിപിഎം ശ്രമിച്ചെന്നും ഇവന്റ് മാനേജ്മെന്റിനെ ഉപയോഗിച്ച് വോട്ടുപിടിക്കാനുള്ള ശ്രമം യുഡിഎഫിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലം തടയാന്‍ കഴിഞ്ഞെന്നും വിലയിരുത്തല്‍ ഉണ്ടായി.

നേരത്തേ യുഡിഎഫ് നേതൃത്വം നടത്തിയ അവലോകന യോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16 മുതല്‍ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 20 ലോക്‌സഭാ മണ്ഡലം കമ്മിറ്റികളില്‍നിന്നു നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശകലനം. ന്യൂനപക്ഷ ഏകീകരണത്തിലും എല്‍ഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങല്‍ സീറ്റുകളൊഴികെ 18 ലും വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും രണ്ടു ജില്ലയിലും ജയം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ പുലര്‍ത്തുന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഏഴുനിയമസഭാ മണ്ഡലം കമ്മിറ്റികള്‍ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്. റിപ്പോര്‍ട്ട് നാളെ ഡല്‍ഹിയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനു കൈമാറും.



from mangalam.com http://bit.ly/2GNHB4K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages