'വെല്ലുവിളിച്ചവരെയൊക്കെ കണ്ടംവഴിയോടിച്ചു', ഇത് ലേഡി ഇത്തിക്കര പക്കി; വൈാറലായി സഞ്ജന നജാമിന്റെ ചിത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

'വെല്ലുവിളിച്ചവരെയൊക്കെ കണ്ടംവഴിയോടിച്ചു', ഇത് ലേഡി ഇത്തിക്കര പക്കി; വൈാറലായി സഞ്ജന നജാമിന്റെ ചിത്രങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ 2014ലെ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് സജ്‌ന നജാം. സറിനന്‍സ് എന്ന നൃത്തട്രൂപ്പു നടത്തുന്ന സജ്‌ന വിക്രമാദിത്യന്‍ എന്ന ലാല്‍ ജോസ് സിനിമയിലെ നൃത്തസംവിധാനത്തിനാണ് പുരസ്‌കാരം നേടിയത്. സ്‌റ്റേജ് ഷോകളിലും സ്റ്റാന്‍ഡേര്‍ഡ് ഇവന്റുകളിലും കൊറിയോഗ്രഫി ചെയ്തിരുന്ന സജ്‌ന സിനിമാ കൊറിയോഗ്രാഫി രംഗത്തേക്ക് സ്വന്തം വിലാസത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് വിക്രാമാദിത്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

ഇപ്പോള്‍ സജ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 'കായംകുളം കൊച്ചുണ്ണി'യിലെ മോഹന്‍ലാലിന്റെ 'ഇത്തിക്കര പക്കി' ആരാധകരെ ആവേശം കൊള്ളിച്ച ഒരു കഥാപാത്രമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ കാല്‍കയറ്റി വച്ചു നില്‍ക്കുന്ന രംഗമുണ്ട്. മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കാണ് ഇത്രയും മെയ്വഴക്കമെന്നാണ് ആരാധകരുടെ ചോദ്യം. ആര്‍ക്കെങ്കിലും കഴിയുമോ എന്നു വെല്ലുവിളിച്ചവരും ഉണ്ട്. ഇതിനെല്ലാം മറുപടിയാണ് സജ്‌നയുടെ ചിത്രം.

ചിത്രത്തില്‍ മോഹന്‍ലാല്‍ കാല്‍കയറ്റി വച്ചു നില്‍ക്കുന്ന രംഗം ജിമ്മില്‍ അനുകരിക്കുകയാണ് സജ്‌ന. സജ്‌നയുടെ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'നമുക്കു ചെയ്യാന്‍ കഴിയില്ലെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം' എന്ന കുറിപ്പോടെയാണ് സജ്‌ന ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് സജ്‌നയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ഇതു കലക്കി എന്നാണ് മിക്കവരും പറയുന്നത്.



from mangalam.com http://bit.ly/2XnjgJR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages