നടുറോഡില്‍ മറിഞ്ഞത് 40 അടി നീളമുള്ള കണ്ടെയ്‌നര്‍; അരികിലൂടെ പോയ സ്‌കൂട്ടര്‍ യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

നടുറോഡില്‍ മറിഞ്ഞത് 40 അടി നീളമുള്ള കണ്ടെയ്‌നര്‍; അരികിലൂടെ പോയ സ്‌കൂട്ടര്‍ യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍; വൈറലായി വീഡിയോ

കണ്‍മുന്നില്‍ അപ്രതീക്ഷിതമായി ചില അപകടങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കാറുണ്ട്. വന്‍ അപകടങ്ങള്‍ ചിലപ്പോഴൊക്കെ നിസാരമായി തീരാറുണ്ട്. ചിലതൊക്കെ ദൈവത്തിന്റെ കൈകള്‍ തടഞ്ഞുവെന്ന് നമ്മള്‍ പറയാറുമുണ്ട്. അത്തരത്തില്‍ ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

തായ്‌ലന്‍ഡില്‍ കഴിഞ്ഞ മാസം അവസാനം നടന്ന അപകടത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. 40 അടി നീളമുള്ള കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഫ്‌ലൈ ഓവറിലെ ചെറിയ വളവ് വളയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ആ സമയത്ത് സൈഡിലൂടെ പോകുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

നിയന്ത്രണവിട്ട് മറിഞ്ഞ കണ്ടെയ്‌നര്‍ ലോറിയുടെ അടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. ലോറിയ്ക്ക് പിന്നിലൂടെ സഞ്ചരിച്ച മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് ക്യാമറയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. അതേസമയം, അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.



from mangalam.com http://bit.ly/2VPqki2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages