അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെയും പഴയകാല ഫാഷന്‍ മോഡലായ ഇവാന ട്രംപിന്റെയും മകളാണ് ഇവാങ്ക. നിലവില്‍ അവര്‍ പ്രസിഡന്റിന്റെ മുഖ്യ ഉപദേശകയായി പ്രവര്‍ത്തിക്കുന്നു. ജൂതവംശജനായ ജാറെഡ് കുഷ്‌നറെ വിവാഹം കഴിച്ചതിനു ശേഷം മതപരിവര്‍ത്തനം നടത്തുകയും അമേരിക്കന്‍ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഇവാങ്ക ട്രംപ് എത്യോപ്യന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ധരിച്ച വേഷമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചയാകുന്നത്.
ആഗോളതലത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ സന്ദര്‍ശനവേളയിലാണ് ഇവാങ്ക എത്യോപ്യയിലും എത്തിയത്. എത്യോപ്യ പോലുള്ള ഒരു രാജ്യത്തെത്തുമ്പോള്‍ വലിയ വിലകൂടിയ വേഷം ധരിച്ചതിന്റെ ഔചിത്യത്തെയാണ് ഒരു കൂട്ടര്‍ ചോദ്യം ചെയ്യുന്നത്. ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള ഫ്‌ളോറന്‍ പ്രിന്റിംഗ് ഗൗണാണ് ഇവാങ്ക ധരിച്ചിരുന്നത്. എന്നാല്‍ ഇവാങ്കയെ അനുകൂലിക്കുന്നവര്‍ പറയുന്നത് ഇവാങ്ക ഈ വസ്ത്രം വാങ്ങിയത് സ്വന്തം പണം ഉപയോഗിച്ചാണെന്നും രാജ്യത്തിന്റെ സ്വത്ത് എടുത്തല്ലെന്നുമാണ്.
മകളെ കുറച്ച് പിതാവായ ട്രംപ് പറഞ്ഞ വാക്കുകളും കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ഇവാങ്കയെ അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തിക്കുമെന്ന തരത്തിലാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. ഇവാങ്ക അമേരിക്കയുടെ ആദ്യ വനിതാപ്രസിഡന്റാകുമോ എന്ന ചോദ്യത്തിന് മകള്‍ അങ്ങനെ വിചാരിച്ചാല്‍ അതില്‍ നിന്ന് അവളെ പിന്തിരിപ്പിക്കാനോ പരാജയപ്പെടുത്താനോ ആര്‍ക്കും കഴിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. കണക്കുകൂട്ടാന്‍ നല്ല കഴിവുള്ളതു കൊണ്ട് ലോകബാങ്കിന്റെ തലപ്പത്ത് ശോഭിക്കാന്‍ കഴിയുമെന്നും നയതന്ത്രജ്ഞയായതിനാല്‍ യു.എന്‍ ബ്രാന്‍ഡ് അംബാസിഡറാവാന്‍ സാധിക്കുമെന്നും ട്രംപ് മകളെ കുറിച്ച് തുറന്നു പറഞ്ഞു.
from mangalam.com http://bit.ly/2Dlr4Ez
via IFTTT
No comments:
Post a Comment