കൈയ്യില്‍ വിലങ്ങും മരത്തില്‍ ചങ്ങലയില്‍ പൂട്ടിയില നിലയിലും യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. റഷ്യയില്‍ രണ്ടുവര്‍ഷം മുന്‍പ് കാണാതായ ഇവാന്‍ ക്ലൂച്ചറേവ് എന്ന യുവാവിന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. ദേഹത്ത് അടിഞ്ഞു കൂടിയിരുന്ന കരിയിലകള്‍ക്കിടയിലൂടെ തലയോട്ടി മാത്രം കാണുന്ന നിലയിലായിരുന്നു അസ്ഥികൂടത്തിന്റെ കിടപ്പ്.
തലയില്‍ ഓവര്‍കോട്ടിന്റെ തുണിത്തൊപ്പി മൂടിയിരുന്നു. ടെന്റ്, മൃതദേഹത്തിന് നേരെ ഫോക്കസ് ചെയ്തുവെച്ചിരുന്ന കാമറ എന്നിവയും പൊലീസ് കണ്ടെത്തി. മൃതദേഹത്തിനരികില്‍ നിന്ന് അഞ്ച് സെറ്റ് കൈവിലങ്ങുകള്‍, ആറ് ലോക്കുകള്‍, മൂന്ന് മെറ്റല്‍ ചെയിനുകള്‍, പലവിധം കെട്ടുകളെപ്പറ്റിയുള്ള ഒരു പുസ്തകം എന്നിവ പൊലീസ് കണ്ടെടുത്തു. വിചിത്രമായ കാര്യങ്ങള്‍ കണ്ടതോടെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയാണ് പൊലീസ് ആരോപിക്കുന്നത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
ദേഹമാസകലം ചങ്ങലകളും പാഡ് ലോക്കുകളും കൊണ്ട് ബന്ധിച്ച ശേഷം മറ്റാരുടെയും സഹായമില്ലാതെ നിമിഷ നേരം കൊണ്ട് രക്ഷപെടുന്ന മാജിക് ട്രിക്ക് ആയ ഹുഡിനി എസ്‌കേപ്പ് കാടിനുള്ളില്‍ പരീക്ഷിക്കുക എന്നതായിരുന്നിരിക്കാം ഇവാന്റെ ലക്ഷ്യമെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. കാട്ടിനുള്ളില്‍ പോയി താമസിച്ച് അതിജീവനം നടത്തുക, ദുഷ്‌കരമായ ഹൈക്കിങ്, മാന്ത്രികവിദ്യ തുടങ്ങി സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആളായിരുന്നു ഇവാന്‍. സ്വയം കൈവിലങ്ങണിയിച്ച്, മറ്റേയറ്റം മരത്തെച്ചുറ്റിയ ചങ്ങലയിലിട്ട് പൂട്ടി താക്കോല്‍ വലിച്ചെറിഞ്ഞതാകാമെന്നും ഒടുവില്‍ പൂട്ട് തുറക്കാനാവാതെ മരിച്ചാതാകാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
പങ്കാളികള്‍ പരസ്പരം ബന്ധിതരായ ശേഷം പരസ്പരപീഡകളിലൂടെ വേഴ്ചയിലേര്‍പ്പെടുന്ന ബിഡിഎസ്എം (ആഉടങ ആീിറമഴല മിറ ഉശരെശുഹശില, ഉീാശിമിരല മിറ ടൗയാശശൈീി) എന്ന പ്രക്രിയയില്‍ ഇവാന്‍ തത്പരനായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇവാന്റെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ലൈംഗികബന്ധത്തിനിടെ മരിച്ചതാകാമെന്നും സംശയമുണ്ട്. പേടിച്ച പങ്കാളി രക്ഷപെട്ടതാകാമെന്നുമാണ് രണ്ടാമത്തെ നിഗമനം. ഈ രണ്ട് രീതികളാകാം മരണകാരണമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വ്യക്തിവൈരാഗ്യമുള്ള ആരെങ്കിലും ഇവാനെ കൊലപ്പെടുത്തിയതാകാമെന്നതാണ് മൂന്നാമത്തെ നിഗമനം. അതേസമയം, സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ കാമറയും മെമ്മറി കാര്‍ഡും പൊലീസ് പരിശോധിച്ചുവരികയാണ്.
from mangalam.com http://bit.ly/2IqWqxL
via IFTTT
No comments:
Post a Comment