ലക്ഷ്യം അഞ്ച് ലക്ഷം ഭൂരിപക്ഷം;രാഹുലിന് വോട്ടഭ്യര്‍ഥിക്കാന്‍ നേതാക്കള്‍ നേരിട്ടിറങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ലക്ഷ്യം അഞ്ച് ലക്ഷം ഭൂരിപക്ഷം;രാഹുലിന് വോട്ടഭ്യര്‍ഥിക്കാന്‍ നേതാക്കള്‍ നേരിട്ടിറങ്ങുന്നു

കോഴിക്കോട്: ഒന്നും രണ്ടുമല്ല അഞ്ച് ലക്ഷം ഭൂരിപക്ഷമാണ് വയനാട് മണ്ഡലത്തിൽ രാഹുലിനായി കോൺഗ്രസ് ലക്ഷ്യമിടുന്നത്. നാമനിർദേശ പത്രികാ ദിനത്തിൽ രാഹുലിനെ കാണാനായി വയനാട്ടിൽ തടിച്ചുകൂടിയ ജനങ്ങളുടെ പ്രതികരണം തരംഗത്തിന്റെ സൂചനയായി നേതൃത്വം വിലയിരുത്തുന്നു. സിദ്ദിഖ് സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയ അന്നുമുതൽ തുടങ്ങിയ ഗ്രൂപ്പ് പോര് ശമിക്കുകയും രാഹുൽ വന്നതോടെ രാഹുൽ എന്ന ഒറ്റ വികരത്തിൽ ഒതുങ്ങി പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. ഇതിന് പുറമെ മണ്ഡലത്തിൽ നിർണായകമായ മുസ്ലിം ലീഗ് അടക്കമുള്ളവരും രാഹുലിനായി കച്ചമുറുക്കി രംഗത്തെത്തി കഴിഞ്ഞു. ഓരോ നിയോജകമണ്ഡലങ്ങളിലും കെ.പി.സി.സി നേതാക്കൾ നേരിട്ടെത്തിയാണ് രാഹുലിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നത്. മാനന്തവാടി, ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ മണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ കെ.പി.സി.സി നേതാക്കൾ പ്രചാരണത്തിനെത്തി കഴിഞ്ഞു. മാനന്തവാടി -ലാലി വിൻസന്റ്, സുൽത്താൻബത്തേരി- പി.എം.അഗസ്റ്റിൻ, കൽപ്പറ്റ-പഴകുളം മധു, തിരുവമ്പാടി- മുൻ എംഎംൽഎ ചന്ദ്രശേഖരൻ, ഏറനാട്-പി.എം. സുരേഷ്ബാബു, നിലമ്പൂർ- പി.എ.സലീം, വണ്ടൂർ-കെ.സി.അബു എന്നിവർക്കാണ് ചുമതല. കോൺഗ്രസ്അധ്യക്ഷൻ എന്ന നിലയിൽഉത്തരേന്ത്യയിലും മറ്റു മണ്ഡലങ്ങളിലും വിവിധ പരിപാടികൾ പങ്കെടുക്കാനുള്ളതിനാലും സുരക്ഷാകാരണങ്ങളാലും രാഹുൽഗാന്ധി ഇനി ഒന്നോ രണ്ടോ തവണകൂടി മാത്രമേ വയനാട്ടിൽ എത്താൻ സാധ്യതയുള്ളൂ. അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ നേതാക്കൾ ചുരം കയറുന്നത്. ഗൃഹസന്ദർശനവും റോഡ്ഷോയും മറ്റു പരിപാടികളുമായി തെരഞ്ഞെടുപ്പ് കഴിയും വരെ മണ്ഡലങ്ങളിൽ സജീവസാന്നിധ്യമായി പ്രവർത്തിക്കാനാണ് നേതാക്കൾക്ക് കെ.പി.സി.സി നിർദേശം നൽകിയത്. സംസ്ഥാന-ദേശീയ നേതാക്കളേയും ഓരോ നിയമസഭാമണ്ഡലങ്ങളിലേയും പരിപാടികളിൽ പങ്കെടുപ്പിക്കേണ്ട ചുമതലയും ഈ നേതാക്കൾക്കാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കൾ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. പോളിങ് ശതമാനം 95 ശതമാനം കടന്നാൽഅഞ്ച് ലക്ഷംവോട്ടിന്റെ ഭൂരിപക്ഷം നേടാനാവുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. 2014-ൽ 73.26 ശതമാനമായിരുന്നു ഇവിടെ പോളിങ്ങ്


from mathrubhumi.latestnews.rssfeed http://bit.ly/2UohCup
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages