ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസില്‍ തീപിടുത്തം. ഓഫീസ് മന്ദിരത്തിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം താഴത്തെ നിലയില്‍ ഒരു യോഗത്തിലായിരുന്നു പ്രധാനമന്ത്രി. ഉടന്‍തന്നെ അദ്ദേഹത്തിന്റെ ഓഫീസ് ഒഴിപ്പിച്ചു.
വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ആണ് സംഭവത്തിനു കാരണമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. തീ പിടുത്തത്തില്‍ ഏതെങ്കിലും സുപ്രധാന രേഖകള്‍ നശിച്ചതായി വിവരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. തീപിടുത്തത്തിന്റെ സാധ്യതകളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു.
from mangalam.com http://bit.ly/2FVsrdu
via IFTTT
No comments:
Post a Comment