കടകംപള്ളി സുരേന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കടകംപള്ളി സുരേന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന പരാമര്‍ശത്തിനാണ് താക്കീത്. ദേവസ്വം മന്ത്രി ജാഗ്രത പാലിക്കണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ താക്കീത് ചെയ്തു.

കണ്ണൂരിലെ വെള്ളാവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് കടകംപള്ളി വിവാദ പരാമര്‍ശം നടത്തിയത്. 600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കടകംപള്ളിയുടെ പരാമര്‍ശ.േ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും അത് കൃത്യമായി വീട്ടില്‍ എത്തിച്ചു തരികയും ചെയ്യുന്ന പിണറായി സര്‍ക്കാരിന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും ഒരു സംശയവും വേണ്ട എന്നായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.



from mangalam.com http://bit.ly/2FXyKNO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages