കേരളം ആര്‍ക്കൊപ്പം: മാതൃഭൂമി ന്യൂസ്- എ.സി.നീല്‍സണ്‍ സര്‍വെ ഫലം ഇന്ന് രാത്രി ഏഴ് മണി മുതല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കേരളം ആര്‍ക്കൊപ്പം: മാതൃഭൂമി ന്യൂസ്- എ.സി.നീല്‍സണ്‍ സര്‍വെ ഫലം ഇന്ന് രാത്രി ഏഴ് മണി മുതല്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം? 20 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലസാധ്യതകൾ അന്വേഷിച്ച് മാതൃഭൂമി ന്യൂസും പ്രമുഖ സർവേ ഏജൻസിയായ എ.സി. നീൽസണും ചേർന്ന് നടത്തിയ അഭിപ്രായസർവേ ജനവിധി 2019 തിങ്കളാഴ്ച വൈകീട്ട് ഏഴു മുതൽ രാത്രി പത്തുവരെ സംപ്രേഷണം ചെയ്യും. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമുൾപ്പെടെയുള്ള സംഭവങ്ങൾ പ്രതിഫലിക്കുന്ന സർവേ, ഏറ്റവും പുതിയ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആഴ്ചകൾ പഴക്കമുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളല്ല സർവേയിൽ പ്രതിഫലിക്കുന്നത്. സർവേയുടെ കൃത്യത ഉറപ്പാക്കാനായി മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾകൂടി പരിഗണിച്ചിട്ടുണ്ട്. ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയനീക്കങ്ങളും സംഭവവികാസങ്ങളും വോട്ടർമാരെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് സർവേ വ്യക്തമാക്കുന്നു. കേരളത്തിൽ മേൽക്കൈ ആർക്കെന്ന് മാതൃഭൂമി ന്യൂസ്-എ.സി. നീൽസൺ അഭിപ്രായസർവേയിലൂടെ അറിയാം.


from mathrubhumi.latestnews.rssfeed http://bit.ly/2KrYyXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages