കെ.എം മാണി ആശുപത്രിയില്‍; മുഖ്യമന്ത്രി സന്ദര്‍ശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

കെ.എം മാണി ആശുപത്രിയില്‍; മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം.നേതാവുമായ കെ.എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മാണിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനേത്തുടർന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബുലൻസിൽ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിശദ പരിശോധനയിൽ മാണിയുടെ വൃക്കകൾക്ക് തകരാറുള്ളതായി കണ്ടെത്തിയതായും ഡയാലിസിസിന് വിധേയമാക്കിയതായും ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അവർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി മാണിയെ ആശുപത്രിയിലെത്തി കണ്ടത്. കുടുംബാംഗങ്ങളോട് സംസാരിച്ചതായും കൂടുതൽ വിവരങ്ങൾ ഡോക്ടർമാർ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്തത്തിൽ ഓക്സിജന്റെ അളവിൽ ഏറ്റക്കുറിച്ചിലുണ്ട്. രാത്രിയിൽ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. Content highlights:KM Mani hospitalized in Kochi CM Pinarayi Vijayan visited


from mathrubhumi.latestnews.rssfeed http://bit.ly/2Kfav2V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages