കണ്ണൂര്‍: ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം പ്രതിരോധിക്കാന്‍ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ വീഡിയോ. കണ്ണൂരില്‍ വിജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. ഇറച്ചിവെട്ട് കടയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.
ജയിച്ചാല്‍ ഓന്‍ കാലുമാറും എന്ന് ഇറച്ചിവെട്ടുകാരന്‍ പറയുമ്പോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കും. ഇന്നും ഇന്നലെയുമല്ല കെ. സുധാകരനെ കാണാന്‍ തുടങ്ങിയത്. വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ സുധാകരന്‍ പോയിട്ടില്ല. അപ്പോഴാണോ വാടിയപ്പോള്‍ എന്നാണ് ചോദ്യം. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയോ പറയൂ എന്നും വീഡിയോയില്‍ പയുന്നു.
അതേസമയം വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചു രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വീഡിയോ ഇറക്കി പറയേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നാണ് പ്രധാന വിമര്‍ശനം. ഇറച്ചിവെട്ടുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
from mangalam.com http://bit.ly/2YUr5Ix
via IFTTT
No comments:
Post a Comment