ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെയും മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റെയും വീടുകളില്‍ ആദായനികുതി റെയിഡ്. ഡല്‍ഹിയിലെയും ഇന്‍ഡോറിലേയും വീടുകളിലാണ് പരിശോധന നടത്തുന്നത്.
ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നത്. ആറു ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിന്നും ഒന്‍പത് കോടി ഹവാല പണം കണ്ടെത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം ജോലിയില്‍ നിന്നും രാജി വച്ചിരുന്നു.
ശനിയാഴ്ച രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി 50 ഓളം കേന്ദ്രങ്ങളില്‍ ആദായനികുതി പരിശോധന നടത്തുനതായി റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലായി 50 ഓളം കേന്ദ്രങ്ങളില്‍ റെയിഡ് നടത്തിയതായാണ് സൂചന് 350 ഓളം ഉദ്യോഗസ്ഥരാണ് പരിശോധനകളില്‍ പങ്കെടുക്കുന്നത്.
from mangalam.com http://bit.ly/2FUMTuY
via IFTTT
No comments:
Post a Comment