തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഇഷ്ടദേവന്റെ പേര് പറയാന്‍ പോലും സാധിക്കാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ് ഇതിനും ജനങ്ങള്‍ മറുപടി പറയണം.
മാധ്യമങ്ങള്‍ക്ക് മുന്ന് ക്ഷേത്രത്തിന്റെ പേര് പോലും പറയാന്‍ സാധിക്കുമോ എന്നും സംശയിക്കുന്നതായി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ നോട്ടീസില്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറുപടി പറയും.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമല വിഷയം ഉപയോഗിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് നോട്ടീസില്‍ ജില്ലാ കളക്ടര്‍ കത്തയച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നായിരുന്നു ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയ നിര്‍ദ്ദേശം.
from mangalam.com http://bit.ly/2Um5nyD
via IFTTT
No comments:
Post a Comment