ദീപുവിന്റെ കല്യാണ ഒരുക്കങ്ങള്‍ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ടു; ശരത് ലാലും കൃപേഷും പക്ഷേ ഉറ്റ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു; ഓര്‍മ്മകള്‍ നിറഞ്ഞ വേദിയില്‍ വിവാഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ദീപുവിന്റെ കല്യാണ ഒരുക്കങ്ങള്‍ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ടു; ശരത് ലാലും കൃപേഷും പക്ഷേ ഉറ്റ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു; ഓര്‍മ്മകള്‍ നിറഞ്ഞ വേദിയില്‍ വിവാഹം

കഴിഞ്ഞ ഫെബ്രുവരകി 21നായിരുന്നു ദീപു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17നാണ് കേരളത്തെ തന്നെ ഞെട്ടിച്ച് ദീപുവിന്റെ സുഹൃത്തുക്കളായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഇതോടെ ദീപുവിന്റെ വിവാഹം മാറ്റിവെച്ചു. പിന്നീട് ദീപുവിന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഓര്‍മ്മകള്‍ നിറഞ്ഞ വേദിയിലായിരുന്നു വിവാഹം.

മണ്ഡപത്തില്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കട്ടൗട്ടുകള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കൃപേഷിന്റേയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് ദീപു കൃഷ്ണന്‍ ഓഡിറ്റോറ്റിയത്തിലെത്തിയത്. കൃപേഷും ശരത്‌ലാലും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പ്രാര്‍ഥനയും നടത്തി. ഇതിന് ശേഷമാണ് ദീപു മണ്ഡപത്തിലെത്തിയത്.

കൊലചെയ്യപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച ഡ്രസ് കോഡിലാണ് സുഹൃത്തുക്കള്‍ വിവാഹ വേദിയില്‍ എത്തിയത്. മഞ്ഞ നിറത്തിലുള്ള കുര്‍ത്തയും 'ഒടിയന്‍' മുണ്ടും രുദ്രാക്ഷമാലയും. ഇതിനായി കല്ല്യോട്ടെ റീന ടെക്‌സ്‌റ്റൈയില്‍സില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരോരാളുടെയും കൂര്‍ത്തയുടെ അളവ് കൃപേഷ് എഴുതിയെടുത്തിരുന്നു. ഇതിനിടയില്‍ തൊട്ടടുത്ത പ്രദേശത്ത് ഒരു അപകടം നടന്നതായും അറിഞ്ഞ് അങ്ങോട്ടേക്ക് പോയി. ഇതിന് ശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇരുവരും കൊല്ലപ്പെടുന്നത്.



from mangalam.com http://bit.ly/2UlXZmP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages