അയര്‍ക്കുന്നം: കയത്തില്‍ മുങ്ങിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേയ്ക്ക് കുതിച്ച പോലീസ് ജീപ്പ് ബസിന് പിന്നില്‍ ഇടിച്ചു. മറ്റൊരു കാറില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറുമാനൂര്‍ തെക്കേതൊട്ടിയില്‍ ടി.എം സുകുമാരന്റെയും സുധയുടെയും മകള്‍ ടി.എസ് അതുല്യമോളാണ് (16) മരിച്ചത്. പ്ലസ് വന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
ഇന്നലെ നാലു മണിക്ക് മീനിച്ചിലാറ്റിലെ കല്ലുങ്കല്‍ക്കടവിലായിരുന്നു അപകടം. ബന്ധുക്കളായ രണ്ടു കുട്ടികള്‍ക്ക് ഒപ്പമാണ് അതുല്യ കുളിക്കാന്‍ എത്തിയത്. അതുല്യ കയത്തില്‍ മുങ്ങിയതോടെ കരയില്‍ നിന്ന് കുട്ടികള്‍ കുളിക്കാന്‍ എത്തിയാളോട് കാര്യം പറഞ്ഞു. അവര്‍ കുഞ്ഞിനെ കരയിലെത്തിച്ചപ്പോള്‍ ശ്വസമുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ജീപ്പ് കുട്ടിയുമായി മെഡിക്കല്‍ കോളജിലേയ്ക്ക് പോയി.
ഇതിനിടെ ബസിന്റെ പിന്നില്‍ ഇടിച്ച് ജീപ്പിന്റെ മുന്‍വശം തകര്‍ന്നു. തുടര്‍ന്ന് കുട്ടിയെ കയ്യിലെടുത്ത് ഡ്രൈവര്‍ ആശുപത്രിയിലേയ്ക്ക് ഓടുന്നതിനിടെ ഇതിലെയെത്തിയ കാറില്‍ അത്യാഹിത വിമാനത്തില്‍ എത്തിച്ചപ്പോഴേക്കും അതൃല്യ മരണത്തിന് കീഴടങ്ങി.
from mangalam.com http://bit.ly/2WQushI
via IFTTT
No comments:
Post a Comment