ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 213 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; കൊലപാതകവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും കേസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 213 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; കൊലപാതകവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും കേസുകള്‍

ന്യൂഡല്‍ഹി: ഈ മാസം 11ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 213 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍. നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 1279 സ്ഥാനാര്‍ത്ഥികളില്‍ 1266 പേരുടെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാണ് കേസുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 13 സ്ഥാനാര്‍ത്ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായില്ല. 1266 സ്ഥാനാര്‍ത്ഥികളില്‍ 12 ശതമാനം പേരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. 10 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 25 സ്ഥാനാര്‍ത്ഥികള്‍ കൊലപാതകശ്രമത്തിനെതിരായ കേസുകളില്‍ പ്രതിയാണ്.

നാല് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസുണ്ട്. 16 പേര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരായ കേസിലും 12 പേര്‍ വിദ്വേഷ പ്രസംഗത്തിനുള്ള കേസിലും പ്രതിയാണ്.

ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളില്‍ 37 എണ്ണം റെഡ് അലേര്‍ട്ട് മണ്ഡലങ്ങളാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായ മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളാണ് റെഡ് അലേര്‍ട്ട് വിഭാഗത്തില്‍ വരുന്നത്. ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏകദേശം തുല്യനിലയിലാണ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ തൊട്ടുപിന്നിലുണ്ട്.



from mangalam.com http://bit.ly/2IgX7IS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages