ബംഗലൂരു: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കര്‍ണാടകയിലെ രണ്ട് ജെ.ഡി.എസ് പ്രവര്‍ത്തകരും. കര്‍ണാടകയില്‍ നിന്ന് ഏഴ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ കൊളംബോയിലേക്ക് വിനോദ യാത്ര പോയിരുന്നുവെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വ്യക്തമാക്കി.
രണ്ടു പേര്‍ മരിച്ചതായി വിവരം ലഭിച്ചതായും മറ്റുള്ളവരെ കാണാതായെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ജി ഹനുമന്താരപ്പ, എം. രംഗപ്പ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി എട്ട് സ്‌ഫോടനങ്ങളാണ് നടന്നത്. 290 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം.
External affairs Min. @SushmaSwaraj has confirmed the death of two Kannadigas,KG Hanumantharayappa and M Rangappa, in the bomb blasts in #Colombo. I am deeply shocked at the loss of our JDS party workers, whom I know personally. We stand with their families in this hour of grief— H D Kumaraswamy (@hd_kumaraswamy) April 22, 2019
from mangalam.com http://bit.ly/2VXZVij
via IFTTT
No comments:
Post a Comment