കൊളംബോ: ലോകത്തെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ ഒന്നിന് ശ്രീലങ്ക വേദിയായപ്പോള്‍ വിശ്വാസലോകം സാക്ഷിയായത് ക്രിസ്തുവിന്റെ ഉയിര്‍പ്പ് ദിനാഘോഷത്തിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ ആക്രമണത്തിന്. എട്ട് സ്‌ഫോടനങ്ങളാണ് കൊളംബോയിലും പരിസര പ്രദേശങ്ങളിലുമായി ശ്രീലങ്ക നേരിട്ടത്. ഈസ്റ്റര്‍ ദിന വിരുന്നില്‍ പങ്കെടുക്കാന്‍ വന്നവര്‍ എന്ന വ്യാജേനെയാണ് ചാവേറുകള്‍ എത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ മാത്രം നടന്ന സ്ഫോടനങ്ങളില്‍ ഇതുവരെ മരണമടഞ്ഞത് 450 പേരാണ്.
രവിലെ ആറുമണിക്കും പിന്നെ എട്ടേമുക്കാലിനും ഒമ്പതരയ്ക്കും ഇടയിലായിരുന്നു സ്‌ഫോടനങ്ങള്‍. ബട്ടിക്കലോവയിലെ സീയോണ്‍ പെന്തകോസ്തു പള്ളിയിലും നെഗോമ്പയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലുമായിരുന്നു ആദ്യം സ്‌ഫോടനങ്ങള്‍ നടന്നത്. പിന്നീട് 200 വര്‍ഷം പഴക്കമുള്ള സെന്റ് ആന്റണീസ് ചര്‍ച്ചിലും കിംഗ്‌സ്ബറി, ഷാംഗ്രി ലാ ഹോട്ടല്‍, സിനാമണ്‍ ഗ്രാന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. പിന്നീട് ദമാട്ടാഗോഡയില്‍ പോലീസ് റെയ്ഡിനിടയിലും സ്‌ഫോടനം നടന്നു. ദഹിവാല കാഴ്ചബംഗ്‌ളാവിന് സമീപമുള്ള ഹോട്ടലിലായിരുന്നു ഒടുവിലത്തേത്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ശ്രീലങ്കയിലേത്. ഇതുവരെ 290 പേര്‍ മരണമടഞ്ഞതായിട്ടാണ് കണക്കാക്കുന്നത്. ഇതിന് തൊട്ടു മുമ്പായി 2017 ഏപ്രില്‍ 9 ന് ഈജിപ്തിലെ ടാണ്ടാ, അലക്‌സാണ്ട്രിയ നഗരങ്ങളില്‍ ആക്രമണം നടന്നു. ഇസ്‌ളാമിക് സ്‌റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തില്‍ മരണമടഞ്ഞത് 45 പേരായിരുന്നു. 2016 മാര്‍ച്ച് 27 ന് സ്‌ഫോടനം നടന്നത് പാകിസ്താനിലായിരുന്നു. ലാഹോര്‍ പാര്‍ക്കില്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒത്തു ചേര്‍ന്നവര്‍ക്കിടയില്‍ ചാവേര്‍ ആക്രമണമുണ്ടായി. സ്‌ഫോടനത്തില്‍ 75 പേരാണ് മരണമടഞ്ഞത്. ജമാ അത്ത് ഉല്‍ അഹ്‌റാറാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. 2012 ഏപ്രില്‍ 8 ന് നൈജീരിയയിലെ കാഡുനയിലെ പള്ളിയില്‍ ബോക്കോഹറാമാണ് ആദ്യം ആക്രമണം നടത്തിയത്. കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 41 പേര്‍.
2010 ന് ശേഷം വലിയ തീവ്രവാദി ആക്രമണങ്ങളില്‍ ഇതുവരെ മരണമടഞ്ഞത് 3146 പേര്‍ക്കാണ്. 2014 ജൂണ്‍ 12 ന് ഇറാഖിലെ തിക്രിതില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ 1570 പേര്‍ മരണമടഞ്ഞു. അതേ വര്‍ഷം മെയ് 5 ന് നൈജീരിയയിലെ ഗാംബുരു ഗാലയില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ 315 പേരും മരണമടഞ്ഞു. 2015 സെപ്തംബര്‍ 28 ന് താലിബാന്‍ അഫ്ഗാനിലെ കുണ്ടൂസില്‍ നടത്തിയ സ്‌ഫോടനത്തില്‍ 240 പേര്‍ മരിച്ചു. 2016 ഡിസംബര്‍ പത്തിന് ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ ആക്രമണത്തില്‍ സിറിയയിലെ പാല്‍മിറയില്‍ കൊല്ലപ്പെട്ടത് 433 പേരായിരുന്നു. 2017 ല്‍ സൊമാലിയയിലെ മൊഗാദിഷുവില്‍ അല്‍ ഷബാബ് തീവ്രവാദികള്‍ 588 പേരുടെ ഘാതകരായി.
from mangalam.com http://bit.ly/2KPAHRU
via IFTTT
No comments:
Post a Comment